Sun. Dec 22nd, 2024

 

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടല്‍ മുറി കാണിച്ചുകൊടുത്ത് പരാതിക്കാരിയായ നടി. പീഡനം നടന്നത് 101 ഡി യില്‍ ആണെന്ന് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.

തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലാണ് തെളിവെടുപ്പ് നടന്നത്. ഇന്നലെയാണ് നടിയോടൊപ്പം പൊലീസ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയത്. 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇത്.

സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോള്‍ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞിരുന്നു.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചൂവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നും നടി മാധ്യമങ്ങളോട്പറഞ്ഞിരുന്നു. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.