Sun. Dec 22nd, 2024
"World's largest shipping company, Mediterranean Shipping Company, opens first office in Kerala at Kochi

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ്സി (മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നു. മന്ത്രി പി രാജീവ്  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20,000 ചതുരശ്ര അടിയില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 1ലുള്ള ലുലു സൈബര്‍ ടവറില്‍ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് എംഎസ്സി ഉദ്ദേശിക്കുന്നത്.

സംസ്ഥാന വ്യവസായ നയത്തില്‍ സുപ്രധാന മേഖലയായി കേരളം അടയാളപ്പെടുത്തിയിരിക്കുന്ന മാരിടൈം മേഖലയില്‍ രാജ്യത്തിന്റെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് കൂടിയാണിത്. ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്‌സ്‌ബെര്‍ഗ് കഴിഞ്ഞ മാസം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയില്‍ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണെന്നും മന്ത്രി പി രാജീവ്