Wed. Dec 18th, 2024
A school bus driver named Malayappan from Tamil Nadu heroically saves students by safely stopping the bus before passing away from a heart attack

പൊള്ളാച്ചി: സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായ ഡ്രൈവർ മരണത്തിനുമുമ്പ് രക്ഷിച്ചത് 20 വിദ്യാർത്ഥികളെ. തിരുപ്പൂർ വള്ളിക്കോവിൽ അയ്യന്നൂരിനടുത്ത് സ്വകാര്യ സ്കൂളിലെ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ മലയപ്പന് (51) ഹൃദയാഘാതമുണ്ടായത്. മരണ വേദനക്കിടയിലും അദ്ദേഹം പാടുപെട്ട് റോഡരികിൽ സുരക്ഷിതസ്ഥലത്ത് ബസ് നിർത്തി. തുടർന്ന് സ്റ്റിയറിങ്ങിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരണവക്കിലെത്തിയിട്ടും വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച മലയപ്പനെ ജനമെന്നും ഓർക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പൂർ ജില്ലയിലെ കാങ്കേയം സ്വദേശിയാണ് മലയപ്പൻ.