Wed. Dec 18th, 2024
Lionel Messi Injured in Dramatic Copa America Final

മിയാമി: കോപ്പ അമേരിക്ക ഫൈനലിൽ മെസ്സിക്ക് പരിക്ക്. കൊളംബിയക്കെതിരായ മത്സരത്തിൽ  66-ാം മിനിറ്റിലാണ് മെസ്സി  പരിക്കേറ്റ് മടങ്ങിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഷോട്ടിനിടെ വലതുകാലില്‍ കടുത്ത വേദനയെ തുടര്‍ന്ന് മൈതാനത്തു കിടന്ന മെസ്സി വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു.