ലക്‌നൌ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ റോഡില്‍ വെളളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സ്‌ട്രെക്ച്ചറില്‍ ചുമന്ന് ജീവനക്കാര്‍. ഷാജഹാന്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാലിനെയാണ് ജീവനക്കാര്‍ സ്ട്രക്ച്ചറില്‍ ചുമന്ന് കൊണ്ടുപോയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രിന്‍സിപ്പലിന്റെ പാന്റ് നനയാതിരിക്കാന്‍ വേണ്ടിയാണ് ജീവനക്കാര്‍ സ്ട്രക്ച്ചറില്‍ ചുമന്നതെന്നാണ് റിപ്പോര്‍ട്ട്. മുട്ടോളം വെള്ളത്തില്‍ മുങ്ങിയാണ് ജീവനക്കാര്‍ പ്രിന്‍സിപ്പലിനേയും കൊണ്ട് നടക്കുന്നത്.
സംഭവം വിവാദമായതോടെ വിഷയത്തില്‍ പ്രതികരണവുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. തന്റെ കാലിന് പരിക്കുണ്ടെന്നും കൂടാതെ പ്രമേഹ രോഗിയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
पेंट गीली न हो जाए, इसलिए मेडिकल कॉलेज के प्रिंसिपल स्ट्रेचर पर बैठकर निकले। स्ट्रेचर खींचने के लिए 4 कर्मचारी लगे हुए थे।
📍जिला शाहजहांपुर, उत्तर प्रदेश pic.twitter.com/yNz25N80og— Sachin Gupta (@SachinGuptaUP) July 13, 2024
നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തന്റെ സഹപ്രവര്‍ത്തകര്‍ സ്‌ട്രെക്ച്ചറില്‍ തന്നെ കൊണ്ടു പോകാമെന്ന് അറിയിക്കുകയായിരുന്നു. പാന്റ് നനയാതിരിക്കാന്‍ വേണ്ടിയല്ല സഹപ്രവര്‍ത്തകര്‍ തന്നെ സ്ട്രക്ച്ചറില്‍ ചുമന്നതെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും കനത്ത മഴയാണ്. ഷാജഹാന്‍പൂര്‍ മേഖലയിലൂടെ കടന്നുപോകുന്ന ദേശീയ പാത 24-ല്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴയുടെ തീവ്രത കണക്കിലെടുത്ത് സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു.