Sat. Jan 18th, 2025

 

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുള്ള ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി.

സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നു. അര്‍ജുന്‍ ആയങ്കി അടക്കമുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി സജേഷിന് ബന്ധമുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ അന്നൊന്നും സജീഷിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി സത്യപാലന്റെ ഡ്രൈവര്‍ കൂടിയായ സജേഷിന് പാര്‍ട്ടി സംരക്ഷണമൊരുക്കുന്ന എന്ന ആരോപണവും നിലനിന്നിരുന്നു.

കഴിഞ്ഞ മേയിലായിരുന്നു സജേഷും അര്‍ജുന്‍ ആയങ്കിയും അടക്കമുള്ള സംഘം പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണം പൊട്ടിക്കാന്‍ എത്തിയത്. ഇവിടെവെച്ച് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സജേഷിനെ പിടികൂടി. തുടര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടി നടപടി എടുത്തിരിക്കുന്നത്.