Sat. Jan 18th, 2025
Delhi Airport Roof Collapses Amidst Heavy Rain: Latest Updates

ന്യൂഡൽഹി: അതിശക്തമായ മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് പകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാ​ല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നിരവധി വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.