Sun. Feb 23rd, 2025
Asaduddin Owaisi's Home Vandalized

ന്യൂഡൽഹി: എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ വീടിന് നേരെ ആക്രമണം. 34 അശോക റോഡിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വസതിക്ക് മുന്നിലുണ്ടായിരുന്ന മെയിൻ ഗേറ്റിലെ നെയിംബോർഡിൽ കറുത്ത മഷി ഒഴിക്കുകയും ഇസ്രായേലിനെ പിന്തുണക്കുന്ന പോസ്റ്റർ പതിക്കുകയും ചെയ്തിട്ടുണ്ട്. വീടിന് നേരെ കല്ലേറുമുണ്ടായി. ഇതിന് ശേഷം ജയ് ശ്രീറാം വിളിച്ചാണ് സംഘം മടങ്ങിയത്.

തന്റെ വീടിന് നേരെ ആക്രമണമുണ്ടായ വിവരം ഉവൈസി തന്നെയാണ് അറിയിച്ചത്. ലോക്സഭയിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തതതിന് പിന്നാലെ ഉവൈസി ഫലസ്തീന് ജയ് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്.