Sat. Jan 18th, 2025
Police Officer Faces Notice for Arranging Makeup for Kannada Actress Pavitra Gowda

ബം​ഗളൂരു: കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടി പവിത്ര ഗൗഡക്ക് ജയിലിൽ മേക്കപ്പ് ചെയ്യാൻ സൗകര്യം ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥക്ക് നോട്ടീസ്. വനിത സബ്-ഇൻസ്പെക്ടർക്കാണ് വെസ്റ്റ് ബംഗളൂരു ഡിസിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആരാധകനായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്കൊപ്പമാണ് നടി പവി​ത്ര ഗൗഡയും അറസ്റ്റിലായത്. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.