Sun. Feb 23rd, 2025
Body of Young Man Discovered in Car in Kaliyikkavila, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് (45) മരിച്ചത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൈറ്റ് പട്രോളിങ്ങിനിടെ ഇന്നലെ പന്ത്രണ്ട് മണിയോടെ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതമാണെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.