Wed. Dec 18th, 2024

 

കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ സ്വകാര്യബസ് ബൈക്കിന് മുകളിലേയ്ക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. ബെംഗളൂരുവില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്.

മാടവന ജങ്ഷനിലാണ് അപകടം നടന്നത്. റോഡിന് കുറുകെ കിടന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയപ്പോള്‍ ട്രാഫിക് സിഗ്‌നല്‍ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ?ഗുരുതരമായി പരിക്കേറ്റ ജിജോ സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ ?പരിക്കേറ്റ 11 പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ജലി (44) കൊല്ലം, ഏലിയാസ് (39) ആലപ്പുഴ, സുധാമണി (56) പത്തനംതിട്ട, ലിസ (42) കൊല്ലം, അങ്കിത (15) കൊല്ലം, ആര്യ (24) കണ്ണൂര്‍, അനന്തു (27) ആലപ്പുഴ, രവികുമാര്‍ (34) ഉത്തരേന്ത്യന്‍ സ്വദേശി, ശോഭ (52) മാവേലിക്കര, ചന്ദ്രന്‍ പിള്ള (60) ആലപ്പുഴ, അശ്വിന്‍ (18) കൊല്ലം എന്നിവരാണ് പരിക്കേറ്റവരില്‍ ചിലര്‍.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണുള്ളത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് സംഭവ സ്ഥലത്തുനിന്ന് മാറ്റുന്നതടക്കം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.