സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കാൻ തീരുമാനം. മന്ത്രി പദം ഒഴിയുന്നതിന് മുൻപായിരുന്നു കെ രാധാകൃഷ്ണന്റെ സുപ്രധാന തീരുമാനം.
കോളനി എന്ന അഭിസംബോധന താമസക്കാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നതിനാലാണ് പേരുമാറ്റം നടത്തുന്നത്. ‘കോളനി എന്ന പദം അടിമത്തത്തിന്റേതാണ്.അത് മേലാളന്‍മാര്‍ ഉണ്ടാക്കിയതാണെന്നും പേര് കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നുവെന്നും അതിനാൽ പേര് ഇല്ലാതാക്കുകയാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാചകങ്ങൾ പകരം ഉപയോഗിക്കണമെന്നാണ് ഉത്തരവ്.തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.