Sun. Feb 23rd, 2025
JDU MP Devesh Chandra Thakur Declares He Will Not Work for Muslims and Yadavs

ന്യൂഡൽഹി: മുസ്ലീങ്ങൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ലെന്ന പ്രസ്താവനയുമായി ജെഡിയു എംപി ദേവേഷ് ചന്ദ്ര താക്കൂർ. ഇവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും താക്കൂർ പറഞ്ഞു. സീതാമർഹി ലോക്സഭ മണ്ഡലത്തിൽ നിന്നും 51,000 വോട്ടുകൾക്കാണ് താക്കൂർ ജയിച്ചത്. രാഷ്ട്രീയ ജനതാ ദളിന്റെ അർജുൻ റായിയായിരുന്നു എതിർ സ്ഥാനാർത്ഥി. എംപിയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.