Sun. Sep 8th, 2024

ഗാസ: ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി. ഗാസയിലേക്ക് എത്തിച്ചേരാൻ യുഎസ് നിർമിച്ച താൽക്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രായേൽ ആക്രമണം നടത്തുന്നതിനാലാണ് സഹായങ്ങൾ നിർത്തിവെക്കാൻ യു എൻ ഫുഡ് ഏജൻസി തീരുമാനിച്ചത്. 

‘ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന അവസരത്തിൽ ഞങ്ങളുടെ ടീം അംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. അതിനാൽ താത്കാലികമായി സഹായങ്ങൾ നൽകുന്നത് നിർത്തി വെക്കുകയാണ്,’ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ സിണ്ടി മക്കയിൻ യുഎസ് ബ്രോഡ്കാസ്റ്റർ സിബിഎഎസിനോട് പറഞ്ഞു.

യുഎസ് നിർമിത കടൽപ്പാലത്തിനടുത്താണ് ആക്രമണം നടക്കുന്നതെന്നും രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ തങ്ങൾ ഇപ്പോഴും സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലെ രണ്ട് വേൾഡ് ഫുഡ് പ്രോഗ്രാം വെയർഹൗസുകൾക്ക് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായെന്നും അതിൽ ഒരു ജീവനക്കാരന് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.