ന്യൂഡൽഹി : ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈബര്‍പീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് വിവരങ്ങൾ ചോർന്നുവെന്ന അവകാശവാദമായി എത്തിയത്.
ചോർന്ന ഡാറ്റകളില്‍ ആളുകളുടെ മുഴുവന്‍ പേര്, പ്രൊഫൈല്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍പെടുന്നുണ്ടെന്നും വ്യക്തി വിവരങ്ങല്‍ ചോരുന്നത് പലവിധ ആക്രമണ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുമെന്നും സൈബര്‍പീസ് സംഘം വ്യക്തമാക്കി.
‘ഡാറ്റ ചോർത്തലിന് പിന്നിൽ ഏതെങ്കിലും ഗ്രൂപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അത് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുന്നത് ഫേസ്ബുക്കിൻ്റെ മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. വ്യക്തികളുടെ സ്വകാര്യത പ്രധാനമാണ്. ഉപയോക്തൃ ഡാറ്റ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതെയെ കുറിച്ച് കമ്പനികള്‍ ബോധവാന്മാരാവേണ്ടതുണ്ട്’ ,ഗവേഷകര്‍ പറഞ്ഞു.
സൈബര്‍പീസ് ഓര്‍ഗനൈസേഷന്റെ അവകാശവാദങ്ങളെക്കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.