Wed. Dec 18th, 2024

പാലക്കാട് : ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ജവഹർലാൽ നെഹ്റുവിൻ്റെ അറുപതാം ചരമവാർഷികത്തിൽ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വി ടി ബൽറാമിൻ്റെ പരാമർശം. 

റൂസ്‌വെല്‍റ്റിനോ ചർച്ചിലിനോ സ്റ്റാലിനോ മാവോയ്ക്കോ സ്വപ്നം കാണാൻ കഴിയുന്നതിലപ്പുറം ലോകത്തെ എല്ലാ വൻകരകളിലുമുള്ള സാധാരണ മനുഷ്യർ അത്ഭുതത്തോടെയും ആരാധനയോടെയും ഉറ്റുനോക്കിയിരുന്ന വ്യക്തിയായിരുന്നു നെഹ്റുവെന്ന് വി ടി ബൽറാം പറഞ്ഞു. 

‘ശാസ്ത്രീയ ചിന്തകളിലൂടെയും സാമൂഹ്യ പരിഷ്ക്കാരങ്ങളിലൂടെയും ഒരു പൗരാണിക രാഷ്ട്രത്തെ ആധുനികതയിലേക്കുള്ള ആദ്യ ചുവടുകൾ വയ്ക്കാൻ പഠിപ്പിച്ചു. ലോകം കണ്ട, എക്കാലത്തേയും വലിയ മാസ് ലീഡർ, ഇന്ത്യ എന്ന ആശയത്തിൻ്റെ ശിൽപ്പി, ജവഹർലാൽ നെഹ്രുവിൻ്റെ ഓർമ്മകൾക്ക് മുൻപിൽ വിനീതമായ ആദരാഞ്ജലികൾ’, വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വി ടി ബൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം,