Wed. Dec 18th, 2024
passenger caught with a bullet at Nedumbassery Airport

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെക്ക് പോകാനെത്തിയ ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.