Sat. Oct 12th, 2024
Heavy rain Kallarkutty, Pambla dams to open

തിരുവനന്തപുരം: മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ ഷട്ടറുകൾ ഉയർത്തുന്നതിന് അനുമതി. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ (രാവിലെ 4 മണിക്ക് പുറപ്പെടുവിച്ച നിർദേശം) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും, കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.