Sat. Jan 18th, 2025

വാരാണസി: ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ കോമഡി താരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിച്ചു. നാമനിർദേശ പത്രിക തള്ളിയുടെ കാരണം വ്യക്തമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ശ്യാം രംഗീല ശ്രദ്ധ നേടിയിരുന്നു. മെയ് 14 നാണ് ശ്യാം രംഗീല പത്രിക നൽകിയത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നത് തടയാൻ ശ്രമമുണ്ടായിരുന്നുവെന്ന് ശ്യാം രംഗീല ആരോപിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ശ്യാം രംഗീല നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നാമനിർദേശ പത്രിക തള്ളിയതിനെ കുറിച്ച് ശ്യാം രംഗീലയുടെ പ്രതികരണം ജനാധിപത്യം വധിക്കപ്പെട്ടുവെന്നായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ ജൂൺ ഒന്നിനാണ് ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുക. മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് മോദി വാരാണസിയിൽ പത്രിക സമർപ്പിച്ചത്.