Mon. Dec 23rd, 2024

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് സുനിൽ ഛേത്രി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരം തീരുമാനം അറിയിച്ചത്.

2005 ൽ പാകിസ്താനെതിരായ സൗഹൃദ മത്സരത്തിലാണ് സുനിൽ ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. നിലവിൽ 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ സുനിൽ ഛേത്രി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മൂന്നാമത്തെ താരമാണ് സുനിൽ ഛേത്രി.

2011 ല്‍ അര്‍ജുന പുരസ്‌കാവും 2019 ല്‍ പദ്മശ്രീ ബഹുമതിയും സുനില്‍ ഛേത്രി സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മികച്ച ഫുട്‌ബോള്‍ താരമായി ആറ് തവണ സുനിൽ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു.