Wed. Jan 22nd, 2025

സൈബർ ആക്രമണം നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ മമ്മൂട്ടിക്ക് പിന്തുണയായി എത്തിയത്.

‘കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. പോവാൻ പറ എല്ലാ വർഗീയവാദികളോടും.’, ഷാഫി പറമ്പില്‍ ഫേസ്‍ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പ്രാഞ്ചിയേട്ടനും സേതുരാമയ്യർക്കും നരസിംഹ മന്നാടിയാർക്കും കൈയ്യടിച്ചതും, അച്ചൂട്ടിയെ കണ്ട് കരഞ്ഞതും, ബെല്ലാരി രാജയെ കണ്ട് ചിരിച്ചതും, അഹമ്മദ് ഹാജിയെയും കുട്ടനെയും മലയാളി വെറുത്തതും കഥാപാത്രത്തിൻ്റെയോ അഭിനേതാവിൻ്റെയോ മതം നോക്കിയല്ല, മമ്മൂട്ടിയെന്ന മഹാനടന്റെ പകർന്നാട്ടം കണ്ടിട്ടാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും… പോവാൻ പറ എല്ലാ വർഗീയവാദികളോടും.
ടർബോ ജോസിനായി കട്ട വെയിറ്റിംഗ്.