Sat. Feb 22nd, 2025

ജയ്പൂർ: രാജസ്ഥാനിലെ കോലിഹാൻ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ബാക്കി 14 പേരെ രക്ഷപ്പെടുത്തിയാതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖനിയിൽ പരിശോധനയ്ക്ക് കൊൽക്കത്തയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിലെ ഉപേന്ദ്ര പാണ്ഡേ എന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലിഫ്റ്റ് തകർന്നപ്പോൾ സംഭവിച്ച പരിക്കുകളാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി നീം കാ താനെ ജില്ലയിലെ കോലിഹാൻ ഖനിയിലാണ് സംഭവം നടന്നത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റ് തകരുകയായിരുന്നു.