Thu. Mar 13th, 2025

തൃശൂർ: അടുത്തിടെ റിലീസായ ‘ആവേശം’ സിനിമ മോഡലിൽ തൃശൂരിൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായ കുറ്റൂർ സ്വദേശി അനൂപാണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്നിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു ആഘോഷം.

രണ്ടാഴ്ച മുമ്പ് തൃശൂർ കൊട്ടേക്കാട് സ്വകാര്യ പാടശേഖരത്തിലാണ് ആഘോഷം നടത്തിയത്. 60 ഓളം ക്രിമിനലുകൾ പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. പാർട്ടിയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ ‘എടാ മോനേ’ എന്ന ഡയലോഗിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.