Sun. Dec 22nd, 2024

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തി.

സെൻ്റ് തെരേസാസ് സ്‌കൂൾ, എംപിഎസ് സ്‌കൂൾ, വിദ്യാശ്രമം സ്‌കൂൾ, മനക് ചൗക്ക് സ്‌കൂൾ എന്നീ നാല് സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായും ഡോഗ് സ്ക്വാഡുകൾ എത്തിയതായും ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു.

മെയിൽ അയച്ച ഐഡി പരിശോധിച്ച് വരികയാണെന്നും സൈബർ ഉദ്യോഗസ്ഥർ ഐപി വിലാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി – എൻസിആറിലെ 150 ലധികം സ്‌കൂളുകൾക്കും 20 ആശുപത്രികൾക്കും ഐജിഐ വിമാനത്താവളത്തിനും നോർത്തേൺ റെയിൽവേയുടെ സിപിആർഒ ഓഫീസിനും ബോംബ് ഭീഷണി ഇ-മെയിലുകൾ വന്നിരുന്നു.