Wed. Jan 22nd, 2025

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി. ഇതിൽ 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

മുൻ വർഷത്തേക്കാൾ 4.26 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ളത് എറണാകുളത്താണ്. ഏറ്റവും കുറവ് വയനാട്.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 39242 പേരാണ്. കൂടുതല്‍ എ പ്ലസ് ഉള്ളത് മലപ്പുറം ജില്ലയിലാണ്. 105 പേര്‍ ഫുള്‍ മാര്‍ക്ക് നേടി.