Wed. Dec 18th, 2024

ഡിജിറ്റൽ വാലറ്റ് ആപ്പായ ‘ഗൂഗിൾ വാലറ്റ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. നമ്മുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പേഴ്സായാണ് ഗൂഗിൾ വാലറ്റ് എത്തുന്നത് .

ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ, ബോർഡിങ് പാസുകൾ, ട്രെയിൻ – ബസ് ടിക്കറ്റുകൾ, ലോയല്‍റ്റി കാര്‍ഡുകള്‍, ഓൺലൈനായി എടുക്കുന്ന സിനിമാ ടിക്കറ്റുകൾ, റിവാർഡ് കാർഡുകളുമൊക്കെ ഈ ഗൂഗിൾ വാലറ്റിൽ സൂക്ഷിച്ച് വെക്കാൻ കഴിയും.

കോണ്‍ടാക്ട്‌ലെസ് പേയ്മെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണ് ഗൂഗിൾ വാലറ്റ്. ക്രെഡിറ്റ് – ​ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കോണ്‍ടാക്ട്‌ലെസ് പേയ്മെന്റുകൾ നടത്താൻ കഴിയും. ഗൂഗിൾ പേ പോലെ യുപിഐ സേവനം ഗൂഗിൾ വാലറ്റിൽ ലഭ്യമല്ല.

നിലവിൽ പിവിആര്‍ ഇനോക്‌സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ല്യൂ, ഫ്‌ളിപ്പ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ് ഉള്‍പ്പടെ 20 സ്ഥാപനങ്ങള്‍ വാലറ്റിന് വേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്.

അതേസമയം, 2022 ലാണ് ഗൂഗിൾ വാലറ്റ് യുഎസിൽ ഗൂഗിൾ അവതരിപ്പിച്ചത്. യുഎസിൽ വാലറ്റ് ആപ്പ് ഉപയോഗിച്ച് ​ഡിജിറ്റൽ പേയ്മെന്റുകളടക്കം ചെയ്യാൻ സാധിക്കും.