Mon. Dec 23rd, 2024

ന്യൂഡൽഹി: അമ്മയും മകനും തമ്മിലുളള ബന്ധം പോലെ പവിത്രമാണ് താനും കാശിയുമായുളള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ടൈംസ് നൗ’വിന് നല്‍കിയ അഭിമുഖത്തിൽ മോദി സ്വന്തം മണ്ഡലവുമായുളള ആത്മബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു.

കാശിയുമായി ഒരമ്മയും മകനും പോലുളള ബന്ധമാണെന്നും അവിടുത്തെ ജനങ്ങൾ തന്നോട് കാണിക്കുന്ന സ്‌നേഹവും അത്തരത്തിലുളളതാണെന്നും മോദി പറഞ്ഞു.

നേരത്തെ, 2014 ൽ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗംഗാമാതാവാണ് തന്നെ ഇവിടേക്ക് വരാൻ നിർദേശിച്ചതെന്നും ആരുടെയും നിര്‍ബന്ധത്തിലല്ല വന്നതെന്നും പറഞ്ഞതായി മോദി പറഞ്ഞു. പത്ത് വർഷത്തിനിപ്പുറം ഗംഗാമാതാവ് തന്നെ ദത്തെടുത്തുവെന്ന് പറയാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയില്‍ നിന്നും മത്സരിച്ചാണ് മോദി വിജയിച്ചത്. ഇത്തവണയും വാരാണസിയില്‍ നിന്നാണ് മോദി മത്സരിക്കുക. മെയ് 14 നാണ് പത്രികാ സമര്‍പ്പണം.