Fri. Nov 22nd, 2024

ജറുസേലം: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ. ഇന്നലെ രാത്രി റഫയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു.

കിഴക്കൻ റഫയിൽ നിന്നും ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ ആളുകളിൽ സമ്മർദം തുടരുകയാണ്. ഇന്നലെ രാത്രി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ പ്രദേശത്തെ വലിയൊരു സംഘടനയും ആളുകളും സുരക്ഷിത മേഖലയിലേക്ക് മാറിയെന്നും സൈന്യം അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം റഫയിൽ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ സൈന്യം അതിർത്തി പിടിച്ചെടുത്തതോടെ ഗാസയിലേക്കുള്ള സഹായ വിതരണം നിലച്ചു.

ഇസ്രായേൽ റഫ ആക്രമിച്ചാൽ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

ഒക്ടോബർ ഏഴ് മുതൽ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 34735 ആളുകൾ കൊല്ലപ്പെട്ടുകയും 78108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.