Sun. Dec 22nd, 2024

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ താത്കാലിക ഇരുമ്പ് ഗോവണി തകർന്ന് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു.

രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു അപകടം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഗോവണിയാണ് തകര്‍ന്നുവീണത്.

ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പെയിന്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് ഈ താത്കാലിക ഗോവണി നിര്‍മിച്ചിരുന്നത്.

പത്തുപേരോളമാണ് ഈ താത്കാലിക ഗോവണിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നത്. അപകടത്തിൽപെട്ട രണ്ട് പേരെ കൂടെയുണ്ടായിരുന്നവരും ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സും പോലീസും മറ്റ് ജോലിക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.