Wed. Dec 18th, 2024

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നാമനിർദേശ പട്ടിക സമർപ്പിച്ചു. 

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫീസിലെത്തിയാണ് നാമനിർദേശ പട്ടിക നൽകിയത്. വെള്ളിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

അമേഠിയിൽ കിഷോരിലാൽ ശർമയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധിയാണ് റായ്ബറേലിയിൽ മത്സരിച്ചിരുന്നത്. എന്നാൽ സോണിയ ഗാന്ധി രാജേയസഭയിലേക്ക് പോയതോടെയാണ് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത്.

അതേസമയം, റായ്ബറേലിയിൽ ബിജെപി സ്ഥാനാർഥിയായ ദിനേഷ് പ്രതാപ് സിങ് രാഹുലിനെ വലിയ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ തോൽപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.