Wed. Dec 18th, 2024

ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പാക്കാൻ ഉത്തരവ്. മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മെയ് 16ന് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം.

ജസ്റ്റിസ്മാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഉൾപ്പെടെ വനിതകൾക്കായി സ്ഥിരം സംവരണവും നടപ്പിലാക്കും.

ഇനി മുതലുള്ള ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം വനിതക്ക് നൽകും. സുപ്രീം കോടതി ബാർ അസോസിയേഷന്റെ ട്രഷറി സ്ഥാനം സ്ഥിരമായി വനിതക്ക് നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു.

നിലവിൽ 2500 അംഗങ്ങളുള്ള ബാർ അസോസിയേഷനിൽ 350 പേർ വനിതകളാണ്. കുമുദ ലത നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.