Mon. Sep 9th, 2024

ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. എംടെക് വിദ്യാർത്ഥിയായ വരദ് സഞ്ജയ് നെർക്കറാണ് ഫെബ്രുവരി 15 ന് ഹോസറ്റലില്‍  മുറിയിൽ തൂങ്ങി മരിച്ചത്.

ഹോസറ്റല്‍  മുറി അകത്ത് നിന്നും പൂട്ടിയിരുന്നതായി ഐഐടി ഡൽഹിയിലെ ഡീൻ സ്റ്റുഡൻ്റ് അഫയേഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ദ്രോണഗിരി ഹോസ്റ്റലിലായിരുന്നു വരദ് സഞ്ജയ് നെർക്കർ താമസിച്ചിരുന്നത്.

വരദിൻ്റെ കുടുംബത്തിന് സംഭവിച്ച നഷ്ടം സങ്കൽപ്പിക്കാന്‍ കഴിയാത്തതാണെന്നും കുറിപ്പില്‍ പറയുന്നു. മൃതദേഹം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ 70 ശതമാനമായി വര്‍ദ്ധിച്ചെന്നും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് ചെയ്തു.