Sat. Feb 22nd, 2025

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന കുറിപ്പ് പങ്കുവച്ച് വിജയകുമാറിന്റെ  മകളും നടിയുമായ അർഥന ബിനു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്ന വിഡിയോയും അർഥന സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.വീട്ടില്‍ അതിക്രമിച്ച കടന്ന വിജയകുമാർ തന്നേയും സഹോദരിയേയും അമ്മയേയും ഭീഷണിപ്പെടുത്തിയെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അർത്ഥന വ്യക്തമാക്കുന്നത്.