Fri. Apr 25th, 2025

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 25 മുൻ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് 125.84 കോടി ഈടാക്കാൻ നടപടി. സഹകരണ ജോയിന്റ് രജിസ്റ്റാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. നടപടി സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം റവന്യൂ റിക്കവറി വിഭാഗത്തിന് കൈമാറിയിരുന്നു. 20 മുന്‍ ഡയറക്ടര്‍മാരില്‍ നിന്നും മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരില്‍ നിന്നുമാണ് തുക ഈടാക്കുക. പണം നല്‍കേണ്ടത് സംബന്ധിച്ച് ഇവര്‍ക്ക് ഉടൻ തന്നെ നോട്ടീസ് നല്‍കും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.