Tue. Sep 10th, 2024

ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനായി സ്ഥാപിച്ച എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും. ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുക, അമിത വേഗത തുടങ്ങി ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.726 എഐ ക്യാമറകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം വരെ നിയമലംഘനങ്ങൾ കണ്ടെത്താനാകുമെന്നാണ് മോട്ടോർ വാഹനവകുപ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം, എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളില്‍ പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.