പത്തനംതിട്ട: ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ജില്ലയിൽ ദിനംപ്രതി വർധിക്കുന്നു. രോഗികളുടെ എണ്ണം കൂടിയാൽ അപകടകരമാകാൻ സാധ്യതയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. വേനല്‍മഴ ആദ്യം ലഭിച്ച ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് ഡെങ്കിപ്പനിബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് പിന്നീട് മറ്റ് ഭാഗങ്ങളിലും വ്യാപിക്കുകയായിരുന്നു. മഴവെള്ളം ആവശ്യമില്ലാത്ത വസ്തുക്കളിൽ കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നത് ഭീഷണിയാകുമെന്നും ഇതിനെതിരെയുള്ള മുൻകരുതലുകൾ എടുക്കണമെന്നും ഡിഎംഒ പറഞ്ഞു.