Mon. Dec 23rd, 2024
pension

ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് ആരംഭിക്കും. മൂന്ന് മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷനാകും നൽകുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ ഒരുമിച്ച് നല്‍കിയിരുന്നു. ശേഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് കുടിശികയുള്ളത്. ഇതിൽ ഒരു മാസത്തെ തുകയാണ് ഇപ്പോൾ വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പെൻഷൻ വിതരണം നീണ്ടുപോവുകയായിരുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.