Fri. May 3rd, 2024

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഇന്ന് ഏഴ് മണിക്കൂര്‍ നേരത്തേക്ക് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ചികിത്സയില്‍ കഴിയുന്ന രോഗിയായ ഭാര്യയെ കാണാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഏഴ് മണിക്കൂര്‍ സമയമാണുള്ളത്. കര്‍ശന നിര്‍ദേശത്തോടെയാണ് ജാമ്യം. ഈ ഏഴ് മണിക്കൂര്‍ സമയത്ത് മാധ്യമങ്ങളോട് ഒരു തരത്തിലും ബന്ധപ്പെടുകയോ കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്നും ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സര്‍പ്പിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം