Sun. Dec 22nd, 2024
kannur train

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടി​വ് എ​ക്സ്പ്ര​സ് ​ട്രെ​യി​നി​ന്റെ കോ​ച്ച് തീ​യി​ട്ട് ന​ശി​പ്പി​ച്ച സംഭവത്തിൽ യൂപി സ്വദേശി അറസ്റ്റിൽ. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യായിരുന്നു സം​ഭ​വം. ക​ണ്ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ശേ​ഷം മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ​ട്രെ​യി​നി​ന്റെ പി​ന്നി​ൽ​നി​ന്ന് മൂ​ന്നാ​മ​ത്തെ ജ​ന​റ​ൽ കോ​ച്ചി​നാ​ണ് തീ​യി​ട്ട​ത്. ആർക്കും പരിക്കില്ല എന്നത്‌ ആശ്വാസകരമാണ്. എന്നാൽ കഴിഞ്ഞ മാസം എ​ല​ത്തൂ​രി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി ഷാ​രൂ​ഖ് സെ​യ്‌​ഫി തീ​യി​ട്ട​ സംഭവത്തിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ആവർത്തിക്കുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.