Sun. Feb 23rd, 2025
kochi waste

കൊച്ചിയിലെ മാലിന്യ പ്രശ്നനത്തിൽ ഒരാഴ്ചക്കകം പ്രതിസന്ധികൾ പരിഹരിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ. ഇതിനായി ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ് എന്നി കമ്പനികളുമായി കരാറിൽ ഒപ്പിട്ടു. ഒരു ടൺ ജൈവ മാലിന്യത്തിന്‌ 4000 രൂപയാണ് കമ്പനികൾക്ക് നൽകുക. ഏജൻസികൾ എങ്ങോട്ടേക്കാണ് മാലിന്യം കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ബ്രഹ്മപുരത്തേക്ക് മാലിന്യ എത്തിക്കുന്നത് പൂർണമായും തടയുമെന്നും കോർപ്പറേഷൻ അറിയിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.