കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. പ്രകടന പത്രികയിൽ പറഞ്ഞ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. ഗൃഹനാഥമാരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ അരി, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ, ഡിപ്ളോമക്കാർക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയൂൾപ്പെടുന്നതാണ് അഞ്ച് വാഗ്ദാനങ്ങൾ. ഇതിനുപുറമെ ചില ജനപ്രിയ പദ്ധതികൾക്ക് കൂടി യോഗം അംഗീകാരം നൽകിയേക്കും.