Sun. Dec 22nd, 2024
india win

ആവേശകരമായ ജൂനിയർ ഹോക്കി ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ കീഴടക്കിയ ഇന്ത്യ ജൂനിയർ ഹോക്കി ഏഷ്യ കപ്പ് നിലനിർത്തി. പാകിസ്താനെ 2-1ന് മറികടന്നാണ് ഇന്ത്യ ഇക്കുറി കിരീടം നിലനിർത്തിയത്. അംഗദ് ബിർ സിങ്, ഹുണ്ടാൽ എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നാണ് ഫൈനൽ മത്സരം പൂർത്തിയാക്കിയത്. സലാലയിലെ സുല്‍‌ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കൾചറല്‍ കോംപ്ലക്സില്‍ നടന്ന ഫൈനൽ മത്സരം കാണാൻ മലയാളികളടക്കമുള്ള ഇന്ത്യക്കാർ എത്തിയിരുന്നു. .

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.