Tue. Sep 10th, 2024

ഏഴാം എ​ഫ്എ കപ്പ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയത്. ക്യാ​പ്റ്റ​ൻ ഇ​ൽ​കെ ഗു​​ണ്ടോ​ഗ​ൻ നേ​ടി​യ ഇ​ര​ട്ട ​ഗോ​ളു​ക​ളാ​ണ് സിറ്റിയെ വിജയത്തിലേക്കെത്തിച്ചത്. വെംബ്ലിയിൽ കളി തുടങ്ങി സെക്കൻഡുകൾക്കകം മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. 33-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുണൈറ്റഡ് മത്സരത്തിൽ തിരിച്ചെത്തി.51ാം മി​നി​റ്റി​ൽ ഗു​​ണ്ടോ​ഗ​ൻ സി​റ്റി​ക്ക് ലീ​ഡ് നേ​ടി​ക്കൊ​ടു​ത്തു. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയിക്കുകയാണെങ്കിൽ ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബാവും മാഞ്ചസ്റ്റർ സിറ്റി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.