Fri. Nov 22nd, 2024

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബിയുടെ തീരുമാനം. റെഗുലേറ്ററി കമ്മിഷന്‍ നിഷേധിച്ച സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും. സര്‍ ചാര്‍ജ് ഈടാക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ കമ്മീഷന്‍ തള്ളിയിരുന്നു. എന്നാല്‍ കേന്ദ്ര നിയമപ്രകാരം റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ വൈദ്യുതിബോര്‍ഡിന് സ്വന്തമായി ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം യൂണിറ്റിന് 10 പൈസ സര്‍ചാര്‍ജായി ഈടാക്കാം. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത്. നിലവില്‍ 9 പൈസ സര്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം