Fri. Nov 8th, 2024
manipur

മണിപ്പൂരില്‍ നടന്ന കലാപ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷണം നടത്തുക. 6 കേസുകൾ സിബിഐ അന്വേഷിക്കും. സുരക്ഷാ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍തന്നെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. 11 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും വിവിധ സംഘടനകളുമായും സുരക്ഷാസേനാംഗങ്ങളുമായും കഴിഞ്ഞ ദിവസങ്ങളിൽ അമിത് ഷാ ചർച്ച നടത്തിയിരുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.