Wed. Jan 22nd, 2025

അഹ്മദാബാദില്‍ ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി പോസ്റ്റര്‍ കാമ്പയിനുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്ന സാഹചര്യത്തിലാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ എന്നെഴുതിയ 11 ഭാഷകളില്‍ പ്രിന്റ് ചെയ്ത പോസ്റ്റര്‍ പതിച്ചാണ് ആംആദ്മി പ്രചാരണം നടത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകള്‍ക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ച പ്രധാനമന്ത്രിക്കെതിരെ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം