ഫോര്‍ട്ട് കൊച്ചിയിലെ വെളി തെരുവിലാണ് ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കമുള്ള ധോബി ഘാനയുള്ളത്. ഡച്ചുകാര്‍ അവരുടെ തുണികള്‍ അലക്കാന്‍ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവരികയായുണ്ടായത്. 13 ഏക്കര്‍ സ്ഥലത്ത് കുളങ്ങള്‍ കുത്തി അതിന് സമീപത്തായാണ് അലക്കല്‍, ഉണക്കല്‍ പോലെയുള്ള ജോലികള്‍ തുടര്‍ന്നിരുന്നത്. പിന്നീട് 1976ല്‍ ജിസിഡിഎ ഇപ്പോഴത്തെ കെട്ടിടം പണിതു നല്‍കി. നിലവില്‍ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് ധോബി ഘാന പ്രവര്‍ത്തിക്കുന്നത്.