എറണാകുളം എടവനക്കാട് പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എപ്പോഴും വെള്ളപ്പൊക്കമാണ്. തോടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് വേലിയേറ്റം ഉണ്ടാവുമ്പോള്‍ വെള്ളം വീടുകളിലേയ്ക്ക് കയറും. കടലിലും ഏറ്റമുണ്ടാവുന്ന സമയം ആണെങ്കില്‍ വെള്ളപ്പെക്കം രൂക്ഷമാവും. വേലിയേറ്റത്തില്‍ ഉപ്പുവെള്ളം കയറി നശിച്ചുകൊണ്ടിരിക്കുന്ന വീടുകള്‍ ഉപേക്ഷിച്ചു പോകാന്‍ വരെ തയ്യാറായിട്ടുണ്ട് ഇവിടുത്തുകാര്‍. അത്രയും ദുരിതത്തിലാണ് എടവനക്കാട്ടെ മനുഷ്യര്‍ ജീവിക്കുന്നത്.

Advertisement