Thu. Apr 25th, 2024

ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മട്ടാഞ്ചേരി. എന്നാല്‍ ആവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും  കുട്ടികള്‍ക്ക് കളിക്കാനും ഒരു പാര്‍ക്കില്ല. മട്ടാഞ്ചേരിയിലേ പാര്‍ക്ക് ശോചനീയവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും പാര്‍ക്ക് നവീകരിക്കാന്‍ നടപടികള്‍ ഒന്നും തന്നെ എടുത്തിട്ടില്ല.

പാര്‍ക്കിലെ കസേരകളും കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളും നശിച്ച് കിടക്കുകയാണ്. രാത്രിയില്‍ ലൈറ്റുകളോ സെക്യൂരിറ്റി ഉദ്യോഗസ്ഥനോ ഇവിടെ ഇല്ല. സാമൂഹ്യവിരുദ്ധരുടെ ശല്യവും വളരെ കൂടുതലാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ പ്രദേശത്തുള്ള വ്യാപരികളാണ് പാര്‍ക്ക് വൃത്തിയാക്കുന്നതും. മട്ടാഞ്ചേരിയുടെ വികസനത്തിന് അധികാരികള്‍ നടപടികള്‍ ഒന്നും തന്നെ എടുക്കുന്നില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.