Wed. Nov 6th, 2024

കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പതിനായിരം ഡോസ് കോവിഡ് വാക്‌സീന്‍ ആവശ്യപ്പെട്ട് സംസ്ഥാനം. കാലാവധി കഴിയാറായ നാലായിരം ഡോസ് കോവിഡ് വാക്‌സീന്‍ ഈ മാസം പാഴാകും. കോവിഡ് വാക്‌സീന് ആവശ്യക്കാര്‍ കുറഞ്ഞതാണ് പാഴായിപ്പോകാനുള്ള കാരണം.  

ഒരാഴ്ചയ്ക്കിടെ വാക്‌സീന്‍ സ്വീകരിച്ചത് 1081 പേര്‍. 4000 ഡോസ് കോവാക്‌സീനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്‌സീനും 2 കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. മൂന്നാം ഡോസ് സ്വീകരിച്ചത് വെറും 30 ലക്ഷം പേര്‍ മാത്രമാണ്. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.